കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ പ്രശ്‌നം: കരുണാനിധി ഉപവാസത്തിന്

Google Oneindia Malayalam News

Placer
ചെന്നൈ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കന്‍ സര്‍ക്കാറിനെ അപലപിച്ചുകൊണ്ട് അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി മാര്‍ച്ച് 22ന് ഉപവസിക്കും.

പ്രമേയത്തെ അനുകൂലിക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പ്രസ്താവന കരുണാനിധി സ്വാഗതം ചെയ്തു. യുദ്ധത്തിനിടയിലും അതിനുശേഷവും തമിഴ് വംശജരെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരേ ലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കണം. അതിനുവേണ്ടി അന്താരാഷ്ട്ര സമ്മര്‍ദ്ദം തന്നെ വേണം.

എന്നാല്‍ പ്രമേയത്തിന്റെ പൂര്‍ണരൂപം കണ്ടതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലങ്കയും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന മികച്ച നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വരുത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളുണ്ടാവില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

English summary
Lanka resolution issue: Karuna to go on fast on Mar 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X