Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക: ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Yeddiyurappa
ബാംഗ്ലൂര്‍: ഡിവി സദാനന്ദ ഗൗഡയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. തന്നോട് വിധേയത്വം പുലര്‍ത്തുന്ന 55 എംഎല്‍എമാരുടെ യോഗം വിളിക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ വിജയിച്ചതോടെയാണിത്. 48 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ മന്ത്രിമാരില്‍ 12 പേരും എംപിമാരില്‍ പകുതിയിലേറെയും യെഡിയൂരപ്പയുടെ ആളുകളാണ്. ഈ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന് യെഡിയൂരപ്പയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പിന് തയ്യാറാവുക.

എന്നാല്‍ നേതൃത്വമാറ്റം വേണമെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് മുഖ്യമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. മാര്‍ച്ച് 21ന് ബജറ്റ് അവതരിപ്പിക്കേണ്ട കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

യെഡിയൂരപ്പ ഇതിനു മുമ്പ് പലതവണ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാവുമ്പോഴേക്കും 15 എംഎല്‍എമാര്‍ കൂടി യെഡിയൂരപ്പ ക്യാംപിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+