ജഗതിയുടെ ആരോഗ്യം പൂര്‍വസ്ഥതിയിലാവാന്‍ നേരമെടുക്കും

ജഗതിയുടെ നില പൊതുവേ തൃപ്തികരമാണ്. വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ദീര്‍ഘനേരം വെന്റിലേറ്റര്‍ മാറ്റി പരീക്ഷിച്ചു. ഈ പ്രക്രിയ രണ്ടു ദിവസമായി തുടരുന്നു. വായില്‍ ഇടയ്ക്കിടെ വെന്റിലേറ്റര്‍ കണക്റ്റു ചെയ്യുന്നതു വഴിയുള്ള പ്രയാസം ഒഴിവാക്കാന്‍ തൊണ്ട വഴി ട്യൂബ് ഇറക്കിയതായും മെഡിക്കല്‍ സംഘം അറിയിച്ചു.
ബോധം വീണ്ടെടുക്കുന്നതില്‍ പുരോഗതിയുണ്ടെങ്കിലും അത് പൂര്‍ണതോതിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ തലച്ചോറിനുണ്ടായ പരുക്ക് വഷളാവാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
റസൂല്‍ പൂക്കുട്ടി, സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അഗം ഇ.കെ.വിജയന്‍ എം.എല്‍.എ., ജില്ലാ അസി.സെക്രട്ടറി എ.കെ. ചന്ദ്രന്‍ എന്നിവര്‍ ഞായറാഴ്ച ജഗതിയെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications