കേരള ബജറ്റ് തിങ്കളാഴ്ച

അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതിനുവേണ്ടി നികുതി നിരക്കുകളിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിഭാവനം ചെയ്ത പല പദ്ധതികളും പൂര്‍ത്തിയാക്കണമെങ്കില്‍ സര്‍ക്കാറിന് വലിയൊരു തുക തന്നെ വേണം.
രാവിലെ ഒമ്പതിനാണ് മന്ത്രി തന്റെ പത്താമത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുക. ഇതിനെ കുറിച്ചുള്ള ചര്‍ച്ച വെള്ളിയാഴ്ച വരെ തുടരും. വോട്ട് ഓണ്‍ എക്കൗണ്ട് പാസ്സാക്കുന്നതോടെ സഭ പിരിയും.
കൊച്ചി മെട്രോയ്ക്കുള്ള പണം, അതിവേഗ റെയില്‍ കോറിഡോറിനായി കമ്പനി, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലിനായി പണം, വിഴിഞ്ഞ തുറമുഖത്തിനായി വിഹിതം, കോഴിക്കോട് സൈബര്‍പാര്‍ക്കിനുള്ള ഫണ്ട് തുടങ്ങിയ പല ഒഴിവാക്കാനാവാത്ത കാര്യങ്ങളും മാണിക്കു മുന്നിലുണ്ട്.












Click it and Unblock the Notifications