സ്ത്രീകള്‍ക്കുമാത്രമായി തന്റേടം ജെന്‍ഡര്‍പാര്‍ക്ക്

കേരള ബജറ്റ് 2012 ഒറ്റനോട്ടത്തില്‍
തന്റേടം ജെന്‍ഡര്‍ പാര്‍ക്ക് എന്ന ഈ പദ്ധതിക്കായി 1.30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനായി വര്‍ഷം 6 കോടി രൂപ നീക്കിവെക്കും എന്നും കെഎം മാണി അറിയിച്ചു.
സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെയും നേര്‍ക്കുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ നിര്‍ഭയ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുറ്റവാലികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കാനായി ഫാസ്റ്റ് ട്രാക്ക് കോടതിയും സ്ഥാപിക്കും.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ സ്ത്രീകള്‍ക്കു മാത്രമായി വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്നും വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമെന്നും കെഎം മാണി നിയമസഭയില്‍ അറിയിച്ചു. നാലു ജില്ലകലില്‍ വനിതാ ഐഐടികള്‍ സ്ഥാപിക്കും. വിധവാ പെന്‍ഷന്‍ 575 രൂപയാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിക്ക് 35 കോടി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗന്‍വാടിയിലെ ആയമാരുടെ വേതനം 600 രൂപയാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications