മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി രൂപ

അപകട ഭീഷണി നേരിടുന്ന നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പകരമായി പുതിയൊരു അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടയിലാണ് മാണിയുടെ ഈ പ്രഖ്യാപനം.
അണക്കെട്ടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ രാഷ്ട്രീയ, കലാ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സമരം നടത്തിയിട്ടുണ്ടായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നും തമിഴ്‌നാടിനു വെള്ളം നല്‍കാം എന്നു കേരള സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും, പുതിയ അണക്കെട്ടിന്റെ ചെലവ് കേരളം ഒറ്റയ്ക്ക് വഹിച്ചോളാം എന്നു വാക്കു കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും തമിഴ്‌നാടിന്റെ നിലപാടില്‍ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications