വികസനത്തിന് മാണിയുടെ സപ്തതന്ത്രങ്ങള്‍

വികസനത്തിനായി താന്‍ സപ്തതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി മാണി അറിയിച്ചു. സ്വയം സംരഭകത്വ വികസനം, പൊതു സ്വകാര്യ പങ്കാളിത്തം തുടങ്ങി ഏഴ് നിര്‍ദേശങ്ങളാണ് സപ്തതന്ത്രങ്ങളിലുള്ളത്.
ബജറ്റില്‍ കൊച്ചി മെട്രോ പദ്ധതിയ്ക്കായി 150 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. സേവന മേഖലയ്‌ക്കൊപ്പം ഉത്പാദനമേഖലയിലും വളര്‍ച്ച കൈവരിയ്ക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മാണി ബജറ്റവതരണ വേളയില്‍ വ്യക്തമാക്കി. മലയോര മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരംകാസര്‍കോട് അതിവേഗ പാതയ്ക്ക് 50 കോടി രൂപ അനുവദിച്ചു. ഹൈടെക് കൃഷി രീതി വ്യാപകമാക്കാനും പദ്ധതിയുണ്ട്.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുമെന്നും മാണി അറിയിച്ചു.
അതേസമയം ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനാനന്ദനാണ് ഇക്കാര്യം ഉന്നയിച്ചത്. ബജറ്റ് അവതരണത്തിന് ഇക്കാര്യം പരിശോധിയ്ക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്നും സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications