കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ചോര്‍ച്ച അന്വേഷിക്കണം സ്പീക്കര്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് നിയമസഭയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. ബജറ്റ് അവതരണത്തിന് ശേഷമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ റൂളിംഗ് നല്‍കിയത്.

പത്രങ്ങളില്‍ വന്ന ചില വിവരങ്ങള്‍ ബജറ്റിലുള്ളതാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയിലും ലോക്‌സഭയിലും സമാനസംഭവങ്ങളില്‍ തന്റെ മുന്‍ഗാമികള്‍ സ്വീകരിച്ച നടപടിയാണ് ഇക്കാര്യത്തില്‍ താനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയാനായി എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായിട്ടാണ് പ്രതിപക്ഷ ആരോപണം.

English summary
The LDF opposition members in Kerala Assembly created an uproar today alleging that the Finance Minister K.M Mani had failed to keep his Budget proposals secret.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X