തീവണ്ടി ജീപ്പിലിടിച്ച് 15 പേര്‍ മരിച്ചു
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ആളില്ലാ ലവല്‍ ക്രോസില്‍് തീവണ്ടി ജീപ്പിലിടിച്ച് 15 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മാഡു റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ 7.19നായിരുന്നു അപകടം.
മധുര-കസ്ഗഞ്ച് എക്‌സ്പ്രസ് ആണ് ജീപ്പിലിടിച്ചത്. ജീപ്പില്‍ 17 യാത്രക്കാരുണ്ടായിരുന്നതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇതില്‍ 15 പേര്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. തീവണ്ടി വന്നു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ തന്നെ ജീപ്പ് പാളം കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications