കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക മാപ്പ് പറയണം പാകിസ്താന്‍

Google Oneindia Malayalam News

Pakistan
ഇസ്ലാമാബാദ്: പാക് അധിനിവേശ മേഖലയില്‍ അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പു പറയണമെന്ന് പാകിസ്താന്‍.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുനേരെയുണ്ടായ കടുത്ത വെല്ലുവിളിയായാണ് അമേരിക്കന്‍ ആക്രമണത്തെ കാണുന്നത്-സംഭവത്തെ കുറിച്ചന്വേഷിച്ച പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലുണ്ടായ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കടുത്ത വിള്ളല്‍ വരുത്തിയിരുന്നു.

നാറ്റോ സൈനികാവശ്യങ്ങള്‍ക്കായി അഫ്ഗാനിസ്താനിലേക്കുള്ള പാത പാകിസ്താന്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അമേരിക്കന്‍ സൈനിക ആവശ്യത്തിനായി നല്‍കിയിരുന്ന വിമാനത്താവളവും ഒഴിപ്പിച്ചിരുന്നു.

അമേരിക്ക നിരുപാധികം മാപ്പുപറയുകയാണെങ്കില്‍ നാറ്റോ വിതരണ ലൈന്‍ തുറന്നു കൊടുക്കുന്നതില്‍ തെറ്റില്ല. ഇതിനായി കൂടുതല്‍ പണം നല്‍കണം. കൂടാതെ 50 ശതമാനത്തോളം സാധനങ്ങള്‍ റെയില്‍ മുഖേന കൊണ്ടു പോകണം. റസാ റബ്ബാനിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Pakistan’s parliament committee demands US apology for deadly attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X