ദില്ലിയിലും നഴ്‌സുമാര്‍ക്ക് നേരെ കാറോടിച്ചുകയറ്റി
ദില്ലി: ദില്ലിയില്‍ സമരം ചെയ്ത നഴ്‌സുമാരുടെ ഇടയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി കാറോടിച്ച് കയറ്റി. അശോകാവിഹാറിലെ സുന്ദര്‍ലാല്‍ ജെയ്ന്‍ ആശുപത്രിയിലായിരുന്നു സംഭവം. ചെങ്ങുന്നൂര്‍ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. മാനേജ്‌മെന്റ് പ്രതിനിധിയാണ് കാറിടിച്ചു കയറ്റിയതെന്ന് നേഴ്‌സുമാര്‍ ആരോപിച്ചു.
സിനുവിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ആദ്യം ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും നഴ്‌സുമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ചികിത്സ നല്‍കുകയായിരുന്നു. സിനുവിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
മാനേജിംഗ് ഡയറക്ടറുടെ ബന്ധുവായ മനീഷ് ആണ് കാറോടിച്ചതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് ഇരുന്നൂറോളം നഴ്‌സുമാരര്‍ ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിച്ചത്.
നേരത്തെ കൊച്ചിയില്‍ ലേക്‌ഷോര്‍ ആശുപത്രിയിലും സമാന സംഭവമുണ്ടായിരുന്നു. സമരം ചെയ്തിരുന്ന നഴ്‌സുമാര്‍ക്ക് ഇടയിലേക്ക് ആശുപത്രിയിലെ ഡോക്ടര്‍ കാറോടിച്ച് കയറ്റുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications