കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍ മന്ത്രിയായി മുകുള്‍ റോയ് അധികാരമേറ്റു

  • By Ajith Babu
Google Oneindia Malayalam News

Mukul Roy
ദില്ലി: പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ അപ്രീതിയ്ക്ക് പാത്രമായതിനെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെ പകരക്കാരനായി മുകുള്‍ റോയ് ചൊവ്വാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു.

രാവിലെ പത്ത് മണിയ്ക്ക് രാഷ്ടപ്രതിഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമെ മറ്റു കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. കൊല്‍ക്കത്തയിലായാതിനാല്‍ തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നില്ല.

പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ മുകുള്‍ റോയ് നിലവില്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയാണ്. ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിന്റെ ചര്‍ച്ചയില്‍ മറുപടി പറയുക മുകുള്‍ റോയിയായിരിക്കും.

റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ കോപത്തിനിരയായതാണ് ത്രിവേദിയുടെ രാജിക്കിടയാക്കിയത്. കന്നി ബജറ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നാല് ദിവസം പിന്നിട്ടതിന് ശേഷമാണ് രാജിയുണ്ടായത്. ത്രിവേദി രാജിവെച്ച കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ മമതാ ബാനര്‍ജി റെയില്‍വേ മന്ത്രി സ്ഥാനം രാജി വെച്ച സമയത്ത് റെയില്‍വേയുടെ താല്‍ക്കാലിക ചുമതല രണ്ട് മാസത്തോളം മുകുള്‍ റോയിയെ ഏല്‍പിച്ചിരുന്നു.

English summary
Prime Minister Manmohan Singh on Monday accepted Trinamool Congress nominee Mukul Roy as the next railways minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X