Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറവം മനംതുറക്കുന്നതും കാത്ത് രാഷ്ട്രീയകേരളം

Piravom By poll
കൊച്ചി: രാഷ്ട്രീയകേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പിറവം ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബുധനാഴ്ച. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണും. വോട്ടെടുപ്പ് പൂര്‍ത്തിയായ 17ന് വൈകുന്നേരം ഏഴോടെ വോട്ടുയന്ത്രങ്ങള്‍ നിര്‍മല ജൂനിയര്‍ സ്‌കൂളിലെത്തിച്ചിരുന്നു.

വാര്‍ത്താവിനിമയ സൗകര്യമുള്‍പ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും ഉള്‍പ്പെടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

ബുധനാഴ്ച രാവിലെ ആറിന് തന്നെ കൗണ്ടിങ് ജീവനക്കാരും ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണം. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ രാവിലെ ഏഴിന് റാന്‍ഡമൈസേഷന്‍ നടത്തിയാണ് ജീവനക്കാരെ കൗണ്ടിങ് ടേബിളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. അതോടൊപ്പം സര്‍വീസ് ബാലറ്റുകളും എണ്ണിത്തുടങ്ങും. 323 സര്‍വീസ് ബാലറ്റാണ് വരണാധികാരി അയച്ചിട്ടുള്ളത്. ഇതിനകം 316 വോട്ടുകളാണ് തിരിച്ചെത്തിയത്. 21ന് രാവിലെ എട്ടുവരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും. ആദ്യം സര്‍വീസ് വോട്ട് എണ്ണിയശേഷം തുടര്‍ന്ന് വോട്ടുയന്ത്രത്തിലെ വോട്ടുകള്‍ എണ്ണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+