കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ചോര്‍ന്നിട്ടില്ല: സ്പീക്കര്‍

  • By Ajith Babu
Google Oneindia Malayalam News

G Karthikeyan
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമല്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇത് സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ചോര്‍ന്നുവെന്ന ആക്ഷേപവും ആരോപണവും നിലനില്‍ക്കുന്നതല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ചില പത്രങ്ങളില്‍ തിങ്കളാഴ്ച പത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കറെ പരാതി അറിയിക്കുകയും ചെയ്തു. ബജറ്റ് അവതരണത്തിനിടയിലും ഇക്കാര്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് സ്പീക്കര്‍ നിര്‍ദേശിച്ചത്.

ബജറ്റിലും വാര്‍ത്തയിലുമുണ്ടായ സാമ്യം യാദൃശ്ചികം മാത്രമാണ്. പത്രത്തില്‍ വന്ന വാര്‍ത്ത ബജറ്റ് ചോര്‍ച്ചയായി കാണാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. തന്റെ റൂളിംഗിനെ വാര്‍ത്ത ചോര്‍ന്നുവെന്ന സൂചനയായി കണേണ്ടതില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന് ബജറ്റിലെ ചില നിര്‍ദ്ദേശങ്ങളുമായി സാമ്യം മാത്രമാണുള്ളത്. നയപരമായ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്ത മാത്രമാണ് പെന്‍ഷന്‍ പ്രായത്തെക്കുറിച്ച് വന്നത്. നികുതി നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും പത്രങ്ങളില്‍ വന്നിരുന്നില്ലെന്നും മാണി ചൂണ്ടിക്കാട്ടി.

English summary
erala Assembly Speake G Karthikeyan rejected opposition LDF charge that certain budget proposals had been leaked to the press before it was presented in the assembly,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X