തലശ്ശേരി നഗരസഭയുടെ മാലിന്യവണ്ടി കത്തിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പൊട്ടിപ്പാലത്തെ സമരപന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത്. ഈ സമയത്ത് സമരപന്തലില്‍ ആളുണ്ടായിരുന്നില്ല. തുടര്‍ന്ന് നഗരസഭയുടെ ലോറിയില്‍ മാലിന്യം കൊണ്ടുവരികയും ഇത് പൊലീസ് ട്രെഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുകയുമായിരുന്നു.
ഇതറിഞ്ഞ പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ മാലിന്യവുമായി എത്തിയ ലോറിയ്ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. സംഭവവുമായി ബന്ധപ്പെട്ട് 50 പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ബസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂമാഹി പഞ്ചായത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications