ആയുധ ഇറക്കുമതി: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്
സ്‌റ്റോക് ഹോം: ആയുധ ഇറക്കുമതിയില്‍ ചൈനയെ പിന്തള്ള ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോര്‍ട്ട്. സ്വീഡനിലെ സ്‌റ്റോക് ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
2007-2011 കാലയളവില്‍ ലോകത്തിലെ ആയുധ ഇറക്കുമതിയുടെ പത്ത് ശതമാനം ഇന്ത്യയാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു. ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനുണ്ട്. 2002-06 കാലയളവില്‍ ഒന്നാം സ്ഥാനത്തായിരുന്ന ചൈന നാലാം സ്ഥാനത്തെത്തി.
ആഭ്യന്തരമായി ആയുധങ്ങള്‍ വികസിപ്പിക്കുന്നതും കയറ്റുമതി നടത്തുന്നതുമാണു ചൈന ഇക്കാര്യത്തില്‍ പിന്തള്ളപ്പെടാന്‍ കാരണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 38 ശതമാനം വര്‍ധനയുണ്ടായി. ലോകത്തിലെ ആദ്യ അഞ്ച് ആയുധ ഇറക്കുമതി രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അനേകം ആയുധ ഇടപാടില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ലോകത്തിലെ 44 ശതമാനം ഇറക്കുമതിയും നടത്തിയത് ഏഷ്യന്‍ രാജ്യങ്ങളും ഓഷ്യാനിയന്‍ രാജ്യങ്ങളുമാണ്.












Click it and Unblock the Notifications