കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഞെട്ടി, ഇറാന്റെ എണ്ണ കയറ്റുമതി കൂടി

Google Oneindia Malayalam News

Iran Jodi
തെഹ്‌റാന്‍: ഇറാന്റെ എണ്ണയ്ക്ക് ആഗോള ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കയും യൂറോപ്പും കണ്ണുമിഴിയ്ക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ജോയിന്റ് ഓര്‍ഗനൈസേഷന്‍ ഡാറ്റ ഇനിഷ്യേറ്റിവ് പുറത്തുവിട്ട കണക്കുപ്രകാരം ജനുവരിയില്‍ ഇറാന്റെ എണ്ണ കയറ്റുമതി വര്‍ധിക്കുകയാണ് ചെയ്തത്.

ഡിസംബര്‍ 2008നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ പ്രതിദിനം 22650 ലക്ഷം ബാരല്‍ എണ്ണയാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യം കയറ്റി അയച്ചത്.

പുതുവര്‍ഷത്തിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധവുമായി രംഗത്തെത്തിയത്. 2012 ജൂലൈ ഒന്നോടുകൂടി ഇറാന്റെ എണ്ണ പരിപൂര്‍ണമായും തടയുകയെന്ന ലക്ഷ്യമാണ് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ളത്.

English summary
Recent data released by the Joint Organization Data Initiative (JODI) shows that Iranian crude export has increased in January despite sanctions imposed against the country’s oil sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X