ഗുജറാത്ത് നിയമസഭയിലും പോണ്‍ തരംഗം

ശങ്കര്‍ ചൗധരി, ജെതാ ധാര്‍വാഡ് എന്നീ എംഎല്‍എമാര്‍ സഭയിലെ ഏറ്റവും പിറകുവശത്തെ സീറ്റുകളിലിരുന്ന് ഐപാഡുകളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരാണ് പരാതി നല്‍കിയിട്ടുള്ളത്.
ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇവര്‍ ഐപാഡിലൂടെ സിനിമ കാണുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. മീഡിയ ഗാലറിക്ക് തൊട്ടടുത്തിരുന്നതിനാല്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ഈ കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാരോട് ഐപാഡ് സഭയില്‍ നിന്നു പുറത്തുകൊണ്ടുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ സംസ്‌കാരമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കര്‍ണാടകത്തിലും ഇതിനു സമാനമായ ചില കാര്യങ്ങള്‍ ബിജെപി അംഗങ്ങള്‍ ചെയ്തിട്ടുണ്ട്. ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്-സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.












Click it and Unblock the Notifications