യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയാവും?

തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി സദാനനന്ദ ഗൗഡ തന്നെ തുടരട്ടെയെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നിലപാട്.
ചൊവ്വാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യെഡ്ഡി പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യെഡ്ഡി മുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരിയ്ക്കുന്നത്.
ബുധനാഴ്ച വൈകിട്ട് യെഡിയൂരപ്പ ദില്ലിയിലെത്തി മുതിര്‍ന്ന നേതാക്കളെ കാണുന്നുണ്ട്്. ഇതിന് ശേഷം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പല തവണ കേന്ദ്ര നേതൃത്വവുമായി യെഡിയൂരപ്പ ബന്ധപ്പെട്ടിരുന്നു. ഉഡുപ്പി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കേറ്റ പരാജയവും കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications