പിറവത്ത് യുഡിഎഫിന്റെ വെന്നിക്കൊടി

ഇടതുപക്ഷം മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തുകളില്‍പ്പോലും തേരോട്ടം നടത്തിയാണ് പിറവം അനൂപ് കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വന്‍ ലീഡ് നേടിയ ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍ നേരിയ ലീഡ് മാത്രമാണ് സിപിഎം സ്ഥാനാര്‍ഥി എംജെ ജേക്കബിനു നേടാനായത്.
രണ്ടാം റൗണ്ടിന് ശേഷം ക്രമത്തില്‍ ലീഡ് വര്‍ദ്ധിപ്പിച്ച അനൂപ് വോട്ടെണ്ണല്‍ പാതി പിന്നിട്ടപ്പോഴെ വിജയം ഉറപ്പിച്ചിരുന്നു.
ആദ്യ രണ്ടു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എംജെ ജേക്കബ് 43 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടിയത്. ആദ്യം എണ്ണിയ ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ ആധിപത്യംകൊണ്ട് മറ്റു പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റത്തിന് തടയിടാനാകുമെന്നാണ് എല്‍ഡിഎഫ് കരുതിയിരുന്നത്. എംജെ ജേക്കബിന്റെ വീടിരിയ്ക്കുന്ന പഞ്ചായത്തില്‍പ്പോലും 303 വോട്ടിന്റെ ലീഡ് നേടാന്‍ അനൂപിന് കഴിഞ്ഞിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ വന്‍ നേട്ടം ഈ എല്‍ഡിഎഫ് മേഖലകളില്‍ നേടാനാകാതിരുന്നത് അവര്‍ക്ക് നിരാശയായി. തുടര്‍ന്ന് മുളന്തുരുത്തി പഞ്ചായത്തിലെ വോട്ടണ്ണല്‍ പൂര്‍ത്തിയായതോടെ അനൂപിന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു.












Click it and Unblock the Notifications