ജഗതിയെ വെല്ലൂരിലേക്ക് മാറ്റിയേക്കും

അതേസമയം ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നിനോടും ചികിത്സയോടും ശരീരം നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അദ്ദേഹം ബന്ധുക്കളെ തിരിച്ചറിഞ്ഞുവെന്നും സൂചനകളുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം തുടര്‍ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റാനാണ് ആലോചിയ്ക്കുന്നത്.
അതേസമയം, ജഗതി ശ്രീകുമാറിന് ഏറ്റവും കുറഞ്ഞത് ആറുമാസത്തേക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് സൂചന. ജഗതി പ്രധാന വേഷത്തിലെത്തുന്ന സിനിമകള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ജഗതി ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ജഗതിയില്ലാതെ തന്നെ പൂര്‍ത്തിയാക്കാനാണ് സംവിധായകര്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications