തിരുവനന്തപുരം: പിറവത്ത് യുഡിഎഫിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഭരണയന്ത്രത്തിന്റെ ദുരുപയോഗമാണ് പിറവത്ത് നടന്നത്.
ഇത് മോശം പ്രവണതകള്‍ക്ക് തുടക്കമിടുമെന്നും വിഎസ് പറഞ്ഞു. തിരഞ്ഞെടുപ്പ്് ഫലത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്. ജാതിമത ശക്തികളെ പ്രീണിപ്പിച്ചാണ് യുഡിഎഫ് വിജയം നേടിയതെന്ന പിണറായിയുടെ അഭിപ്രായം വിഎസും ആവര്‍ത്തിച്ചു.
എക്‌സൈസ് മന്ത്രി നേരിട്ട് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് മദ്യമുതലാളിമാരെ സ്വാധീനിയ്ക്കുകയായിരുന്നുവെന്നും വിഎസ് ആരോപിച്ചു.