ആരും കൊല്ലാന്‍ ശ്രമിച്ചില്ല: പ്രശോഭ്
തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് ബോട്ടില്‍ കപ്പലിടിച്ച സംഭവത്തിലെ ഒന്നാം പ്രതി പ്രശോഭ് സുഗതന്‍. കേസിലെ മൂന്ന് പ്രതികളേയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രശോഭ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മകനെ കൊലപ്പെടുത്താന്‍ 'എംവി പ്രഭുദയ' കപ്പലിലുണ്ടായിരുന്നവര്‍ ശ്രമിച്ചതായി പ്രശോഭിന്റെ പിതാവ് സുഗതന്‍ ആരോപിച്ചിരുന്നു. കപ്പലിലെ മറ്റു നാവികര്‍ പ്രശോഭിനെ കടലിലേയ്ക്ക് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു സുഗതന്റെ ആരോപണം.
എന്നാല്‍ ഇത് പ്രശോഭ് നിഷേധിച്ചു. സുഗതന്റെ പരാതി പ്രകാരം പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications