പിറവത്ത് യുഡിഎഫിന് വന്‍വിജയം; ഭൂരിപക്ഷം 12071

09:47:58
പിറവം ഉപതിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പുറത്തുവരും. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ വോട്ട് എണ്ണല്‍ ആരംഭിക്കും.
വോട്ടെണ്ണലിനൊപ്പം തന്നെ സര്‍വിസ് വോട്ടുകളും എണ്ണി തുടങ്ങും. എട്ടരയോട് തന്നെ സൂചനകള്‍ ലഭ്യമായി തുടങ്ങുമെന്നാണ് കരുതുന്നത്. പത്തുമണിയോടെ ചിത്രം വ്യക്തമാകും.
രാവിലെ ആറിനു തന്നെ കൗണ്ടിങ് ജീവനക്കാരും ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തും. 134 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബും തമ്മിലാണ് പ്രധാനമത്സരം നടന്നത്. റെക്കോഡ് പോളിങ് ശതമാനമായതിനാല്‍ ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്.












Click it and Unblock the Notifications