കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജിത ബേട്ടി ചെറുക്കനെ അന്വേഷിക്കുന്നു!!

  • By Ajith Babu
Google Oneindia Malayalam News

Sabitha Betti
ചെറുപ്പത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി കഴിവുതെളിയിച്ച സുന്ദരിയാണ് സജിത ബേട്ടി. ബിഗ് സ്‌ക്രീനില്‍ വലിയ അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വിഡ്ഢിപ്പെട്ടിയിലൂടെ വീട്ടമ്മമാരുടെ പ്രിയതാരമാകാന്‍ ബേട്ടിയ്ക്ക് കഴിഞ്ഞു. കണ്ണീര്‍ സീരിയലുകളില്‍ ഗ്ലിസറിനില്ലാതെ കരഞ്ഞും കണ്ണടച്ചുതുറക്കുന്ന നിമിഷത്തില്‍ വിവിധ ഭാവഭേദങ്ങളില്‍ മിന്നിച്ചുമാണ് സജിത ആരാധകരെ നേടിയത്.

ഇപ്പോള്‍ ബേട്ടി ഒരു കല്യാണത്തിനൊരുങ്ങുകയാണത്രേ. നല്ലൊരു ചെറുക്കനെ അന്വേഷിയ്ക്കുന്ന തിരിക്കിലാണ് ഈ സുന്ദരിയെന്നും അണിയറസംസാരമുണ്ട്. സ്വാഭാവികമായും ഒരു സംശയമുണ്ടാവാം. ബേട്ടി എന്നാണ് വിവാഹമോചനം നേടിയതെന്ന്. ബേട്ടിയുടെ വിവാഹം ഒളിച്ചോട്ടവുമൊക്കെ ഒരുകാലത്ത് പത്രങ്ങളിലെ ചെറിയൊരു സ്‌കൂപ്പ് തന്നെയായിരുന്നു.

അകന്ന ബന്ധുകൂടിയായ ചെറുപ്പക്കാരനായിരുന്നു ബേട്ടിയുടെ ഡ്രൈവര്‍. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രകളില്‍ ഇവരെപ്പോഴെ പ്രണയിച്ചു. ഒടുവില്‍ അയാളെത്തന്നെ വിവാഹവും കഴിച്ചു. ഇത് എല്ലാവര്‍ക്കുമറിയുന്ന കാര്യം. ഇവരെന്നാണ് വേര്‍പിരിഞ്ഞതെന്നും വിവാഹമോചനം നേടിയതെന്നും ആരും അറിഞ്ഞില്ല. ആരും പറഞ്ഞുമില്ല.

എന്തായാലും നല്ലൊരു വരനെ തേടിക്കൊണ്ടിരിയ്ക്കുകയാണ് സജിതയെന്ന് ചില സിനിമാ വാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുന്ദരിയെ സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ചെറുക്കന്മാര്‍ക്ക് അപ്ലിക്കേഷന്‍ നല്‍കി ഭാഗ്യം പരീക്ഷിയ്ക്കാവുന്നതാണ്.

English summary
Actress Sabiha Betti reportedly searching for suitable groom,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X