പിറവം വിജയം: യുഡിഎഫുകാര്‍ ആഘോഷത്തിമിര്‍പ്പില്‍
പിറവം: പിറവത്തെങ്ങും യുഡിഎഫിന്റെ ആഹ്ലാദപ്രകടനം. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ടില്‍ അനൂപ് ലീഡ് നേടിയപ്പോള്‍ തന്നെ വാട്ടെണ്ണല്‍ കേന്ദ്രമായ മൂവാറ്റുപുഴ നിര്‍മലഗിരി ജൂനിയര്‍ സ്‌കൂളിന്റെ പരിസരത്തും പിറവം മണ്ഡലത്തിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു.
പിറവം ടൗണില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രം. അനൂപിന്റെ കൂറ്റന്‍ കട്ടൗട്ടുകളും 'മന്ത്രി അനൂപിന് അഭിവാദ്യങ്ങള്‍' എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയായിരുന്നു യുഡിഎഫുകാര്‍ ആഹ്ലാദപ്രകടനത്തിനെത്തിയത്.
അനൂപിന്റെ ലീഡ് നില 10,000 കടന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുകയായിരുന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയം ആഘോഷിച്ചത്.












Click it and Unblock the Notifications