പിണറായിയുടെ പിറന്നാളിന് പിറവത്തിന്റെ കയ്പ്പ്

Pinarayi Vijayan
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമ്മാനിയ്ക്കുന്നത് കയ്പ്പന്‍ പിറന്നാള്‍. പിണറായിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനമാണ് ബുധനാഴ്ച. പിറവം ഫലം പിണറായിക്കൊരു പിറന്നാള്‍ മധുരമാക്കാമെന്ന അണികളുടെ മോഹമാണ് അനൂപ് ജേക്കബിന്റെ വിജയത്തോടെ പൊലിഞ്ഞത്.

പിറവം ഉപതിരഞ്ഞെടുപ്പിലെ വിജയം ഒരഭിമാനപ്രശ്‌നമായി തന്നെ പിണറായി വിജയന്‍ എടുത്തിരുന്നു. എന്തുവിലകൊടുത്തും ജയിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രചാരണത്തിന്റെ മേല്‍നോട്ടം കണ്ണൂരിലെ തന്റെ വിശ്വസ്തനായ ഇ.പി ജയരാജന് ഏല്‍പ്പിച്ചത്. മണ്ഡലത്തില്‍ പാര്‍ട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും പിണറായിയുടെ ഇടപെടലോടെയായിരുന്നു. ഇതിനായി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നിരീക്ഷിയ്ക്കാനും അദ്ദേഹം തയാറായി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇതെല്ലാം വെറുതെയായി.

മറ്റു രാഷ്ട്രീയ നേതാക്കന്മാരെപ്പോലെ ക്യാമറയ്ക്ക് മുന്നില്‍ മധുരം കഴിയ്ക്കുന്ന പതിവൊന്നും കണ്ണൂരിലെ കര്‍ക്കശക്കാരനായ ഈ നേതാവിനില്ല. എന്നാല്‍ പിറവം പരാജയം നല്‍കുന്ന കയ്പ്പ് എന്തുമധുരം കഴിച്ചാലും മാറ്റാനും അദ്ദേഹത്തിന് കഴിയില്ല.

ഒരു തോല്‍വി കൊണ്ടൊന്നും തളരുന്നയാളല്ല പിണറായിയെന്നും എല്ലാവര്‍ക്കുമറിയാം. പിറന്നാള്‍ ദിനത്തിലും കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള അനുബന്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും.പിറവത്തിന്റെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നെയ്യാറ്റിന്‍കരയിലെ പോരിനുള്ള തയാറെടുപ്പിലാവും ഇനി പിണറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+