യെഡിയൂരപ്പ മെരുങ്ങി, ദില്ലിയ്ക്ക് പോകും

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പല തവണ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. അരുണ്‍ ജെയ്റ്റിലിയും നിതിന്‍ ഖഡ്കരിയുമായും ബുധനാഴ്ച അത്യാവശ്യമായി ദില്ലിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളെ കാണാന്‍ പോവുകയാണ്-യെഡിയൂരപ്പ അറിയിച്ചു.
കഴിഞ്ഞ 34 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ താങ്ങും തണലുമായത് കേന്ദ്ര നേതൃത്വമാണ്. അതുപോലെ തന്നെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമാണ്. അവര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുറപ്പാണ്. അതെന്തായാലും അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.












Click it and Unblock the Notifications