അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്തു

സന്ദര്‍ശക ഗ്യാലറിയിലിരുന്ന് അനൂപിന്‍റെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ വീക്ഷിച്ചു. ഭരണ-പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞ.
അനൂപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 28 ന് യുഡിഎഫ് യോഗം ഇതുസംബന്ധിച്ച തീയതി തീരുമാനിക്കുമെന്നാണറിയുന്നത്.
അനൂപ് ജേക്കബിനു ടി.എം. ജേക്കബ് കൈകാര്യം ചെയ്തുവന്ന ഭക്ഷ്യവകുപ്പു നല്‍കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. തന്ത്രപ്രധാനമായ ഈ വലിയ വകുപ്പ് കന്നിക്കാരനു നല്‍കുന്നതിനോടു കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടെന്നാണ് സൂചന.
അതേസമയം, അനൂപ് ജേക്കബിന്റെ മന്ത്രിസഭാപ്രവേശം 28നു ശേഷമാക്കിയത് അഞ്ചാം മന്ത്രിപദത്തിനുവേണ്ടിയുള്ള മുസ്‌ലിംലീഗിന്റെ സമ്മര്‍ദം കൂടി കണക്കിലെടുത്തിട്ടാണെന്നാണ് സൂചന.
അനൂപിനൊപ്പം തന്നെ മഞ്ഞളാംകുഴി അലിയുടെ സത്യപ്രതിജ്ഞ കൂടി ഉണ്ടാകണമെന്ന ആവശ്യമാണു ലീഗിന്റേത്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.












Click it and Unblock the Notifications