കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമം ഹൈക്കോടതി റദ്ദാക്കി. ആറ്റുകാല്‍ പൊങ്കാല പോലെയുള്ള മതപരമായ ചടങ്ങുകള്‍ റോഡിന്റെ ഒരു വശത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ നടത്തണമെന്ന് കോടതി പറഞ്ഞു.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാനായാണ് സംസ്ഥാന നിയമസഭ ഈ നിയമം പാസാക്കിയത്. ആറ്റുകാല്‍ പൊങ്കാല പോലുളള മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് തിരിച്ചടിയാവുമെന്ന് കാണിച്ചാണ് നിയമസഭ പ്രത്യേക നിയമം പാസാക്കിയത്.