സികെ ചന്ദ്രപ്പന്‍ അന്തരിച്ചു

ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കുറച്ചുദിവസമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ വന്നിരിുന്നു.
നെഞ്ചിന് അണുബാധയും ഒപ്പം ന്യൂമോണിയ ബാധിച്ചതുമാണ് പെട്ടെന്നുള്ള മരണകാരണം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന ചന്ദ്രപ്പന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ രാവിലെ ഡയാലിസിസ് നടത്തിയിരുന്നു. മരണസമയത്ത് ഭാര്യ ബുലുറോയ് ചൗധരിയും മുതിര്‍ന്ന സിപിഐ നേതാക്കളും സമീപത്തുണ്ടായിരുന്നു.
അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേയാണ് ചന്ദ്രപ്പന്‍ സിപിഐ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ സജീവമായി പങ്കെടുക്കുന്നത്. സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മടങ്ങിയെത്തിയ അദ്ദേഹം പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു. പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയുമായിരുന്നു.












Click it and Unblock the Notifications