കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില വര്‍ദ്ധന ഏപ്രിലില്‍

  • By Ajith Babu
Google Oneindia Malayalam News

Fuel price
ദില്ലി: പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്ന കാര്യം വീണ്ടും ആലോചിക്കേണ്ടി വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ധി സൂചന നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് ഒരു തീരുമാനം കൈക്കൊള്ളനാവില്ലെന്നും മന്ത്രിസഭയുടെ ഉന്നതതല സമിതിയുമായി ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കാര്യത്തില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി അന്തിമ തീരുമാനം കൈക്കൊള്ളും. പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്കു പുനര്‍ നിര്‍ണയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പെട്രോളിന്റെ വില വര്‍ദ്ധിപ്പിയ്ക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍എസ് ബട്ടൂല യും സൂചിപ്പിച്ചു. ലിറ്ററിന് 7.70 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോളിന്റെ വില നിയന്ത്രണാവകാശം എടുത്ത് കളഞ്ഞതു പോലെ ഡീസലിന്റെ വില നിയന്ത്രണവും എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും ജയ്പാല്‍ റെഡ്ധി അറിയിച്ചു.

2011 ജനുവരിക്ക് ശേഷം അഞ്ചു തവണയാണ് പെട്രോള്‍ വില കൂട്ടിയത്. നവംബറിലാണ് ഏറ്റവും ഒടുവില്‍ ഇന്ധന വില കൂട്ടിയത്. ലിറ്ററിന് 3.14 രൂപയായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്.

English summary
Brace for petrol price hikes. Petroleum and Natural Gas Minister Jaipal Reddy has hinted at that prospect, saying that petrol prices need to be reviewed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X