കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് നീക്കം ബാധിക്കില്ലെന്ന് മണപ്പുറം

Google Oneindia Malayalam News

Manappuram
കൊച്ചി: ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ സ്വര്‍ണവായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മണപ്പുറം ഫിനാന്‍സ്. ഇപ്പോള്‍ എല്‍ടിവി(വായ്പയ്ക്കു കണക്കാക്കുന്ന സ്വര്‍ണത്തിന്റെ വില) 66 ശതമാനമാണ്. ആര്‍ബിഐ അത് 60 ആക്കി പരിമിതപ്പെടുത്തിയതുകൊണ്ട് കമ്പനിക്ക് കാര്യമായ തിരിച്ചടിയുണ്ടാകാന്‍ പോകുന്നില്ല-കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായ വിപി നന്ദകുമാര്‍ പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ തീരുമാനം മേഖലയെ ശക്തിപ്പെടുത്തും. നല്ലതുപോലെ ബിസിനസ് ചെയ്യുന്നവര്‍ക്കു മാത്രം പിടിച്ചുനില്‍ക്കാനാവൂ. താല്‍ക്കാലിക ലാഭം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാവും.

എന്നാല്‍ ഇക്കാര്യം നിക്ഷേപകര്‍ക്ക് അത്ര വിശ്വാസമായിട്ടില്ല. ഓഹരി വില കുത്തനെ താഴോട്ടിറങ്ങുകയാണ്. 36.60 രൂപയിലാണ് ഇപ്പോള്‍ ട്രേഡിങ് നടന്നു കൊണ്ടിരിക്കുന്നത്. അതേ സമയം മണപ്പുറം വാങ്ങാനുള്ള മികച്ച അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായക്കാരും സജീവമാണ്. 35നും 40നും ഇടയില്‍ മണപ്പുറം വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, നല്ലൊരു വില കിട്ടിയാല്‍ ഉടന്‍ കൊടുത്തൊഴിവാക്കണം.

English summary
Manappuram Finance has said that it remains optimistic on RBI's new gold loan norms, saying that its present LTV (loan to value) is 66%. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X