വിപണിയില്‍ ചാഞ്ചാട്ടം, നേട്ടത്തില്‍ ക്ലോസ് ചെയ്തു

രാവിലെ മികച്ച നേട്ടത്തോടെ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും ഉടന്‍ തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തൊട്ടുപിറകെ വാങ്ങാനെത്തിയവരുടെ എണ്ണം കൂടിയതോടെ വിപണി പോസിറ്റീവ് ടെറിട്ടറിയിലേക്ക് നീങ്ങി തുടങ്ങി.
ഗോദ്‌റേജ് പ്രൊപ്പര്‍ട്ടീസ്, അദാനി പവര്‍ ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ്, ഡിഷ് ടിവി ഇന്ത്യ, നെസ് ഇന്ത്യ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
എന്‍ജിനിയേഴ്‌സ് ഇന്ത്യ, വോള്‍ട്ടാസ് ലിമിറ്റഡ്, ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, മാംഗ്ലൂര്‍ റിഫൈനറീസ്, തെര്‍മെക്‌സ് ലിമിറ്റഡ് എന്നീ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം താഴോട്ടിറങ്ങി.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് താഴോട്ടിറങ്ങിയ മണപ്പുറം വെള്ളിയാഴ്ച വില്‍പ്പന തുടങ്ങിയ ഉടന്‍ തന്നെ 38.35ലേക്ക് ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 36.35ലാണ്.












Click it and Unblock the Notifications