ഉത്തരപേപ്പര്‍ നോക്കുന്നതിനിടെ ടീച്ചര്‍ മരിച്ചു
അഹമ്മദാബാദ്: ഉത്തരപേപ്പര്‍ നോക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. ജെഡി സ്‌കൂളിലെ അധ്യാപകനായ അശോക് പാട്ടീല്‍(51) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബാപ്പുനഗറിലെ കൃഷ്ണ വിദ്യാലയത്തില്‍ എച്ച്എസ് സി സൈക്കോളജി പൊതുപരീക്ഷയുടെ ഉത്തരകടലാസ് നോക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
മാര്‍ച്ച് 14 മുതല്‍ ഇവിടെ നടക്കുന്ന മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ ജോലി ചെയ്യുകയായിരുന്നു പട്ടേല്‍. ജോലിയ്ക്കിടയില്‍ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.












Click it and Unblock the Notifications