കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് പോണ്‍: എംഎല്‍എമാര്‍ക്ക് ക്ലീന്‍ചിറ്റ്

Google Oneindia Malayalam News

IBN Live
ഗാന്ധിനഗര്‍: നിയമസഭയ്ക്കുള്ളിലിരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ടുവെന്ന പരാതിയില്‍ ആരോപണവിധേയരായ രണ്ട് എംഎല്‍എമാര്‍ക്കും ക്ലീന്‍ചിറ്റ്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് എംഎല്‍എമാരുടെ ഐപാഡില്‍ നിന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തനായില്ല.

ഏതെങ്കിലും ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് ഒഴിവാക്കിയതായും വ്യക്തമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. എംഎല്‍എമാരായ ശങ്കര്‍ ചൗധരിയും ജെതാ ഭാര്‍വാഡും അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായി ഒരു മാധ്യമപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.

ഐപാഡില്‍ 4000 ചിത്രങ്ങളും 11 വീഡിയോകളും ഇപ്പോഴുമുണ്ട്. അതിലൊന്നും അശ്ലീലമല്ലെന്ന് റിപ്പോര്‍ട്ട് വായിച്ച സ്പീക്കര്‍ ഗണ്‍പത് വാസവ അറിയിച്ചു. ഇത്തരമൊരു വിവാദമുണ്ടായ ഉടന്‍ തന്നെ എംഎല്‍എമാര്‍ ഐപാഡുകള്‍ വിദഗ്ധപരിശോധനയ്ക്കായി കൈമാറിയിരുന്നു.

English summary
Gujarat porn scandal: Forensic science lab gives clean chit to accused MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X