ചെന്നൈ: കാമുകന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടി അല്‍ഫോണ്‍സയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തെളിഞ്ഞത്.
പൊലീസിന്റെ അന്വേഷണത്തില്‍ കാലതാമസം വരാതിരിക്കാനാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി അറിയിച്ചിരുന്നു. മാര്‍ച്ച് 4നാണ് അല്‍ഫോണ്‍സയുടെ കാമുകനും നടനുമായ വിനോദ് തൂങ്ങി മരിച്ചത്. ഇതില്‍ മനംനൊന്ത നടി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
വിനോദിന്റെ മരണത്തിന് കാരണക്കാരി അല്‍ഫോണ്‍സയാണെന്ന് കാണിച്ച് ഇയാളുടെ ബന്ധു നല്‍കിയ പരാതി പ്രകാരം പൊലീസ് നടിക്കെതിരെ കേസെടുക്കുകയായിരുന്നു.
Passing orders on her petition on Wednesday, Principal District and Sessions Judge P Kalaiyarasan said Alphonsa's petition could not be entertained as police inquiry is pending.