കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റയില്‍വേ യാത്രാനിരക്ക് വര്‍ദ്ധന പിന്‍വലിച്ചു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിലെ യാത്രാക്കൂലി വര്‍ദ്ധന ഭാഗികമായി പിന്‍വലിച്ചു. ത്രിവേദിയുടെ പിന്‍ഗാമിയായെത്തിയ മുകുള്‍ റോയിയാണ് ഫസ്റ്റ് ക്ലാസ് എ.സി, സെക്കന്‍ഡ് എ.സി. എന്നിവയൊഴികെ എല്ലാ ക്ലാസുകളിലെയും നിരക്കു വര്‍ധന ഒഴിവാക്കിയത്. ബജറ്റില്‍ ത്രിവേദി അവതരിപ്പിച്ച മറ്റു ചില നിര്‍ദേശങ്ങളും മുകുള്‍ റോയി മരവിപ്പിച്ചു.

സാധാരണക്കാരുടേയും ഇടത്തരക്കാരുടെയും മേല്‍ വന്‍ഭാരമുണ്ടാക്കുന്ന നിരക്കു വര്‍ധന സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടിപ്പിച്ച ഉത്കണ്ഠ കണക്കിലെടുത്താണു തീരുമാനമെന്നു റോയി അറിയിച്ചു.
സബര്‍ബന്‍നോണ്‍ സബര്‍ബന്‍ സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, എസി ചെയര്‍ കാര്‍, എസി 3 ടയര്‍ ടിക്കറ്റ് നിരക്ക് വര്‍ധനയാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം എന്തെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. വര്‍ധന വഴി 4,000 കോടി രൂപ സമാഹരിക്കുമെന്നാണ് ത്രിവേദി ബജറ്റില്‍ പറഞ്ഞിരുന്നത്. വര്‍ധന ഭാഗികമായി പിന്‍വലിച്ചതോടെ ഇതില്‍ ഏകദേശം 3,000 കോടിയുടെ കുറവുണ്ടാകും.

യാത്രക്കൂലി കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനായി സ്വതന്ത്ര താരിഫ് റെഗുലേറ്ററി അതോറിട്ടി എന്ന ആശയവും പുതിയമന്ത്രി തള്ളി. വാണിജ്യ ആവശ്യങ്ങള്‍, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകകള്‍ തുടങ്ങിയവയ്ക്കു നേതൃത്വം നല്‍കുന്നതിനായി റെയില്‍വേ ബോര്‍ഡില്‍ രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനവും റോയി റദ്ദാക്കി.

ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ മുകുള്‍ റോയ് വര്‍ധന പിന്‍വലിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ എംപിമാര്‍ ഡസ്‌കിലടിച്ചാണ് സ്വാഗതം ചെയ്തത്. വര്‍ധന പ്രഖ്യാപിച്ച ദിനേശ് ത്രിവേദിയോ ബജറ്റിനെ പ്രശംസിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങോ അപ്പോള്‍ സഭയിലുണ്ടായിരുന്നില്ല

റെയില്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി പുറത്താകുകയും ബജറ്റ് ചര്‍ച്ചയ്ക്കു മറ്റൊരാള്‍ മറുപടി പറയുകയും ചെയ്യുന്ന അപൂര്‍വതയ്ക്കാണു ലോക്‌സഭ വ്യാഴാഴ്ച വേദിയായത്. നിരക്കുവര്‍ദ്ധനയെ കോണ്‍ഗ്രസ് ഇതിനെ സ്വാഗതം ചെയ്‌തെങ്കിലും, സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതോടെ ത്രിവേദി രാജിക്കു നിര്‍ബന്ധിതനാകുകയായിരുന്നു.

English summary
It was rail budget II. Mamata Banerjee's new nominee in railway ministry Mukul Roy on Thursday withdrew the hike in passenger fares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X