അനഘയെ പിതാവ് പീഡിപ്പിച്ചതിന് തെളിവില്ല: കോടതി

അനഘ പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 24 മുതല്‍ 25 മണിക്കൂറുകള്‍ക്ക് മുന്‍പാണെന്നാണ് സിബിഐയുടെ വാദം. ഈ സമയത്ത് പെണ്‍കുട്ടി വീടിന് പുറത്തു പോവുകയോ വീട്ടിലേയ്ക്ക് മറ്റാരും വരികയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലുള്ള ഒരേ ഒരു പുരുഷനും അനഘയുടെ പിതാവുമായ നാരായണന്‍ നമ്പൂതിരി തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സിബിഐ സമര്‍ഥിക്കുന്നു.
എന്നാല്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് മരണത്തിന് 15 ദിവസം മുന്‍പാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വച്ചു നോക്കുമ്പോള്‍ സിബിഐയുടെ വാദം തെറ്റാണെന്ന് മനസ്സിലാക്കാം. ഇനി ഏത് ഏജന്‍സി അന്വേഷിച്ചാലും കവിയൂര്‍ കേസ് തെളിയിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications