കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിക്ഷാമം രൂക്ഷം; കേരളം ഇരുട്ടിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Aryadan Muhammad
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

എന്നാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തിയ ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വെള്ളം ഒഴുക്കികളഞ്ഞതാണ് ഇതിനു കാരണം. ഇതുവഴി 700 മെഗാവാട്ട് വൈദ്യുതി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറമേ നിന്നും വൈദ്യുതി ലിഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുമെന്നും ആര്യാടന്‍ നിയമസഭയില്‍ അറിയിച്ചു.

രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് ദിവസംതോറും താഴുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 17.24 അടി വെളളം സംഭരണിയില്‍ കുറവാണ്.

814.632 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുളള വെള്ളമേ ഇനി സംഭരണിയിലുള്ളൂ. വേനല്‍മഴ ലഭിക്കാത്തതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഏപ്രിലോടെ വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതിബോര്‍ഡ്.

English summary
Kerala is set to plunge into a severe power crisis this summer with consumption going up by each passing day and generation decreasing or remaining stagnant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X