എംഎല്‍എയെ സര്‍ക്കാര്‍ കള്ളനാക്കുന്നു: വിഎസ്
തിരുവനന്തപുരം: അടിയന്തരപ്രമേയം അനുവദിക്കാത്തതിലും കൊയിലാണ്ടി എംഎല്‍എ കെ. ദാസനെതിരായ പോലീസ് കൈയേറ്റത്തെക്കുറിച്ച് ശരിയായി വിശദീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു.
സ്വാശ്രയകോളേജ് എന്‍ജിനീയറിങ് ഫീസിനെക്കുറിച്ച് നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കാത്തതിനെതുടര്‍ന്നാണ് ആദ്യം പ്രതിപക്ഷം ഇറങ്ങിപ്പോയത്.
അല്‍പസമയത്തികം തിരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ കൊയിലാണ്ടി എം.എല്‍.എ കെ. ദാസനെ പോലീസ് കൈയേറ്റം ചെയ്ത കാര്യത്തെചൊല്ലി ബഹളമുണ്ടാക്കി.
സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ദാസന്‍ പോലീസിനുനല്‍കിയ മൊഴിലും നിയമസഭയില്‍ നല്‍കിയ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
എംഎല്‍എയ്‌ക്കെതിരായ പോലീസിന്റെ ആക്രമണം സര്‍ക്കാര്‍ നിസാരവല്‍ക്കരിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.എംഎല്‍എയെ കള്ളനാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. നിയമസഭ ബഹിഷ്‌കരിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications