ഒഡീഷയില്‍ എംഎല്‍എയെ തട്ടിക്കൊണ്ടുപോയി

ലക്ഷ്മിപൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൊരാപൂത്തില്‍ നിന്നും മടങ്ങുംവഴി തൊയപുത്തിനു സമീപം ആയുധധാരികളായ അമ്പതോളം മാവോവാദികള്‍ ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു
വെള്ളിയാഴ്ച രാത്രി 12.30നാണ് സംഭവം. അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന െ്രെഡവറെയും സഹായിയെയും അക്രമികള്‍ വെറുതെവിട്ടുവെന്ന് പൊലീസ് പറഞ്ഞു. ഹികാകെയുമായി മാവോവാദികള്‍ കാട്ടിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ലക്ഷ്മിപൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു.എംഎല്‍എയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.
കണ്ഡമാല്‍ വനമേഖലയില്‍ നിന്ന് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റാലിയന്‍ വിനോദ സഞ്ചാരികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications