തലശ്ശേരി: പൊലീസിനെതിരെ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച രണ്ട് ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പിടിയിലായി. എരഞ്ഞോളി പാലിശേരി ചെറിയപാറക്കണ്ടിയില്‍ സി എം റഹീസ്(24), ജുവനൈല്‍ഹോം കെയര്‍ടേക്കര്‍ കായ്യത്ത് റഹ്മയില്‍ ഷാനവാസ്(33), എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈഎസ്പിയേയും പൊലീസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് പോസ്റ്റര്‍. ശനിയാഴ്ച രാവിലെ എട്ടരയോടെ തലശേരി പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് ഈ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് ഷാനവാസും റഹീസും അറസ്റ്റിലായത്.
പൊലീസിനെതിരെ കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വാചകങ്ങളാണ് പോസ്റ്ററിലുള്ളതെന്ന് പൊലീസ് അറിയിച്ചു