ജോസ് പ്രകാശ് അന്തരിച്ചു

കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് 87 കാരനായ ജോസ് പ്രകാശിനെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാള ചലച്ചിത്രരംഗത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം വെള്ളിയാഴ്ചയാണ് ജോസ് പ്രകാശിന് ലഭിച്ചത്. 380ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന ജോസ് പ്രകാശ് തൊണ്ണൂറുകളുടെ മധ്യത്തോടെ സ്വഭാവവേഷങ്ങളിലേയ്ക്ക് കൂടുമാറുകയായിരുന്നു. ഇതിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഗായകനായെത്തി നടനായി മാറിയയാളാണ് ജോസ് പ്രകാശ്. ശരിയോ തെറ്റോ ആണ് അദ്ദേഹം പാട്ടു പാടിയ ആദ്യ ചിത്രം.ഓളവും തീരവുമാണ് ആദ്യം അഭിനയിച്ച ചിത്രം. ഭക്തകുചേലയിലൂടെയാണ് നടന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ വരവറിയിച്ചത്. അവസാനമഭിനയിച്ച ട്രാഫിക്കിലും തന്റെ അഭിനയമികവ് ജോസ് പ്രകാശ് തന്റെ മികവ് തെളിയിച്ചിരുന്നു.












Click it and Unblock the Notifications