സികെ ഇനി ജ്വലിയ്ക്കുന്ന ഓര്‍മ്മ

പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വന്‍ ജനക്കൂട്ടം തന്നെ എത്തിയതിനാല്‍ ഏറെ വൈകിയാണ് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലേയ്ക്ക് സികെ ചന്ദ്രപ്പന്റെ ഭൗതികദേഹം എത്തിക്കാനായത്.
സികെയുടെ മൂത്ത ജേഷ്ഠന്റെ മക്കളായ മനോജും ദിലീപും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 'ഇല്ലാ ഇല്ല മരിക്കുന്നില്ല. സഖാവ് സികെ മരിക്കില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ..ഞങ്ങളിലൊഴുകും ചോരയിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയസഖാവിന് അണികള്‍ വിട നല്‍കിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, ഷിബു ബേബി ജോണ്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു












Click it and Unblock the Notifications