അണ്ണ ഹസാരെ ഞായറാഴ്ച നിരാഹാരമിരിക്കും

പതിവുപോലെ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പ്രണാമമര്‍പ്പിച്ചതിനുശേഷമായിരിക്കും അണ്ണാ നിരാഹാരത്തിനായി വേദിയിലെത്തുക. രാവിലെ 11 മണിയോടെ സമരം ആരംഭിക്കും.
ഖനി മാഫിയ കൊലപ്പെടുത്തിയ ഐപിഎസ് ഓഫിസര്‍ നരേന്ദ്രകുമാറിന്റെ മരണത്തിലുള്ള പ്രതിഷേധസമരം കൂടിയാണിത്. കുമാറിന്റെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുത്തേക്കും. മായം ചേര്‍ത്ത എണ്ണയുടെ വില്‍പ്പന തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫിസര്‍ മഞ്ജുനാഥ് ഷണ്‍മുഖത്തിന്റെ കുടുംബാംഗങ്ങളും ജന്ദര്‍ മന്ദറിലെത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications