കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ ഉപവാസം തുടങ്ങി

Google Oneindia Malayalam News

Anna Hazare
ദില്ലി: ശക്തമായ ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അണ്ണാ ഹസാരെ ദില്ലിയിലെ ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം ആരംഭിച്ചു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് അണ്ണ ഇത്തവണ ഉപവാസസമരം നടത്തുന്നത്.

ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സമവായത്തിലെത്താത്ത പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും ഇത്തവണത്തെ നിരഹാര സമരത്തിലേക്ക് ക്ഷണിച്ചിട്ടില്ല. 2011 ഏപ്രില്‍ അഞ്ചിന് ജന്തര്‍മന്ദറിലാണ് അണ്ണാ അഴിമതിക്കെതിരേയുള്ള തന്റെ കുരിശ് യുദ്ധം ആരംഭിച്ചത്.

പതിവുപോലെ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പ്രണാമമര്‍പ്പിച്ചതിനുശേഷമാണ് അണ്ണാ നിരാഹാരത്തിനായി വേദിയിലെത്തിയത്. രാവിലെ 11 മണിയോടെ സമരം ആരംഭിച്ച സമരം വൈകുന്നേരം ആറു വരെ തുടരും. സമരത്തില്‍ പങ്കെടുക്കാനായി ദേശീയപതാകകളുമേന്തി ജനങ്ങള്‍ ജന്തര്‍മന്ദറിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുകയാണ്.

English summary
Anna Hazare will hold fast at Jantar Mantar today to demand that Parliament pass the Lokpal Bill and a stronger whistleblower protection programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X