ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോവാദികള്‍ തട്ടികൊണ്ടുപോയ രണ്ടു ഇറ്റലിക്കാരില്‍ ഒരാളെ വിട്ടയച്ചതായി പോലിസ് സ്ഥിരീകരിച്ചു. രണ്ടു ഇറ്റലിക്കാരെയും അവരുടെ കൂടെയുണ്ടായിരുന്ന രണ്ടു ഇന്ത്യക്കാരെയും മാവോവാദികള്‍ മോചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനാരോഗ്യം മൂലമാണ് തന്നെ പുറത്തുവിട്ടതെന്ന് ക്ലോഡിയോ കൊളാന്‍ജെലോ അറിയിച്ചു. തടവിലുള്ള ബസുസ്‌കോ പോളോയെയും ഉടന്‍ വിട്ടയയ്ക്കുമെന്നാണ് കരുതുന്നത്.
ട്രക്കിങ് നടത്തുന്നതിനിടെ മാര്‍ച്ച് 18നാണ് ഇറ്റലിക്കാരെ തട്ടികൊണ്ടു പോയത്. കോരാപുട്ട് ജില്ലയില്‍ നിന്നും മാവോവാദികള്‍ തട്ടികൊണ്ടു പോയ ബിജെഡി എംഎല്‍എയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.