കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷ:ഇറ്റലിക്കാരെ വിട്ടയച്ചു

Google Oneindia Malayalam News

Italian
ഭുവനേശ്വര്‍: ഒഡീഷയിലെ കാന്തമാല്‍-ഗന്‍ജാം മേഖലയില്‍ വെച്ച് മാവോവാദികള്‍ തട്ടികൊണ്ടുപോയ രണ്ടു ഇറ്റലിക്കാരെ വിട്ടയതച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിങ് നടത്തുന്നതിനിടെ മാര്‍ച്ച് 18നാണ് ഇറ്റലിക്കാരെയും അവരുടെ സഹായികളായ രണ്ടു ഇന്ത്യക്കാരെയും തട്ടികൊണ്ടുപോയത്.

ബസുസ്‌കോ പോളോ, ക്ലോഡിയോ കൊളാന്‍ജെലോ എന്നിവരെ രാത്രി ഒമ്പതരയോടെ വിട്ടയച്ചതായി പ്രാദേശികമാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇതിനെ കുറിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല. അത്തരം ചില വാര്‍ത്തകള്‍ കേട്ടു എന്നു മാത്രമാണ് പോലിസ് ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ നിന്നും മാവോവാദികള്‍ തട്ടികൊണ്ടു പോയ ബിജെഡി എംഎല്‍എ ജിന ഹികാക്കയെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

English summary
Maoists free two Italians in Odisha, say local media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X