പാലം തകര്‍ന്ന് ആറു പേര്‍ മരിച്ചു
റാഞ്ചി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് ആറു പേര്‍ മരിച്ചു. തെഹ്‌രി ജില്ലയില്‍ അളകനന്ദ നദിയ്ക്കു കുറുകെ നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്രീനഗര്‍ പുരി ജില്ലയുമായി ബന്ധപ്പെടാന്‍ ഉതകുന്ന പാലത്തിന്റെ നിര്‍മാണചുമതല സംസ്ഥാന പൊതുമരാമത് വകുപ്പിനാണ്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ബീഹാര്‍, ജാര്‍ഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജോലിക്കാരാണ്.
മെറ്റല്‍ ചട്ടകൂടിനുള്ളില്‍ കോണ്‍ക്രീറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ശ്രീനഗറിലെ ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications